അച്ചൻകോവിൽ കൊല്ലം ടൂറിസ്റ്റ് കേന്ദ്രം

കൊല്ലം ജില്ലയിൽ പുനലൂരിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അച്ചൻകോവിൽ. വളരെയേറെ പ്രകൃതിയത നിറഞ്ഞ ഇവിടം മനസ്സിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകളാൽ സമ്പൽ സമൃദ്ധമാണ്. പ്രകൃതിയുടെ മനോഹാരിത വിളിച്ചറിയിക്കുന്ന കുന്നിൻ ചെരുവുകളും മലനിരകളും ചെറിയ തോടുകളും കാഴ്ചയ്ക്ക് ഇമ്പം കൂട്ടുന്നു. പാറക്കെട്ടുകളും ചെറു അരുവികളും വെള്ളച്ചാട്ടവും എല്ലാം ഇവിടുത്തെ ഭംഗി വിളിച്ചോതുന്നു.

നിരവധി പ്രാർത്ഥനാലയങ്ങളുടെ സമ്മിശ്ര കൂട്ടമാണ്. ജാതിമതഭേദമന്യേ മതേതരത്വം എന്ന ആശയമാണ് ഇവിടം ഇടം പിടിച്ചിരിക്കുന്നത്.
മുൻകരുതലുകൾ
അച്ഛൻ കോവിലിലേക്കുള്ള യാത്ര വേളയിൽ നിരവധി മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാണ്. യാത്രാമധ്യയിൽ കാട്ടാനകളുടെ ശല്യം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. സ്വകാര്യ വാഹനങ്ങളിൽ ആണ് യാത്ര ചെയ്യുന്നതെങ്കിൽ പെട്രോളും മറ്റും ശേഖരിച്ച് വയ്ക്കുക.
അച്ചൻകോവിലിലേക്കുള്ള യാത്ര
ബസ്മാർഗ്ഗം : സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി ബസ്സുകൾ ആണ് ഇവിടെ സർവീസ് നടത്തുന്നത്.

കൊല്ലം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കോ പുനലൂരിലേക്കോ നേരെ ചെങ്കോട്ടയിലേക്കോ ബസിൽ പോകാം. കൂടാതെ കൊല്ലത്തു നിന്നും കുളത്തൂപ്പുഴയിലേക്ക് പതിവായി ബസുകളുണ്ട്. അനുയോജ്യമായ കണക്ഷൻ സേവനങ്ങൾക്കായി നോക്കുക. കോട്ടയത്ത് നിന്ന്, എംസി റോഡിലെ കൊട്ടാരക്കര അല്ലെങ്കിൽ പുനലൂർ അച്ചൻകോവിലിലേക്കുള്ള കൂടുതൽ കണക്ഷനുകൾക്ക് നല്ലൊരു ഗേറ്റ്വേ പോയിന്റാണ്.
കൊല്ലം -25km-> കൊട്ടാരക്കര -19km-> പുനലൂർ -21km->തെന്മല -13km-> ആര്യങ്കാവ് -15km->ചെങ്കോട്ട -25km-> അച്ചൻകോവിൽ (118km) ചെങ്കോട്ടയിൽ നിന്ന് അച്ചൻകോവിൽ റൂട്ട് --> പാങ്കോട്ടയിൽ നിന്ന് > മേക്കരൈ --> കോട്ടൈവാസൽ --> കുംഭാവുരുട്ടി --> അച്ചൻകോവിൽ (25 കി.മീ) പുനലൂർ മുതൽ അച്ചൻകോവിൽ റൂട്ടിൽ മുള്ളുമല വഴി (ഡ്രൈവിംഗ് ബുദ്ധിമുട്ട്) : പുനലൂർ --> അലിമുക്ക് --> കറവൂർ --> മുള്ളുമല --> അച്ചൻകോവിൽ (45 കി.മീ) ചെറുതായി, ചെങ്കോട്ടയിലേക്ക് പോകുക, തുടർന്ന് അച്ചൻകോവിലിലേക്ക് മടങ്ങുക
0 Comments