Digital Banking Units (D. B. U)

എന്താണ് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ്? അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്..?

75 ജില്ലകളിലായി 75 ബ്രാഞ്ചുകൾ സ്ഥാപിച്ചുകൊണ്ട് ഒക്ടോബർ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ ബാങ്കിംഗ് സേവനമാണ് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ് അഥവാ ഡി ബി യൂ. ഡിജിറ്റൽ ആയി ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് ബാങ്കിംഗ് സേവനം സുഗമമാക്കാനും ലോണുകൾ പോലുള്ള ബാങ്കിംഗ് ക്രയവിക്രയങ്ങൾ വേഗത്തിൽ നേടാനും ഈ ബാങ്കിംഗ് സേവനം ഉപകരിക്കുന്നു. ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റിലുള്ള സംവിധാനങ്ങൾ വഴി സ്വന്തമായി ( സെൽഫ് സർവീസസ് മോഡ് ) ഇടപാടുകൾ നടത്താനും, ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മകളെ ഇതിലൂടെ മാറ്റാനും കഴിയും. തുടക്കത്തിൽ 12 സ്വകാര്യബാങ്കുകൾ 11 പൊതുമേഖലാ ബാങ്കുകൾ ഒരു സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.

ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ്...?

ഒരു സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ ലാപ്ടോപ്പ് ഇല്ലാതെ തന്നെ ഫിസിക്കൽ സ്റ്റോറുകൾ വഴി നമുക്കിത് ലഭ്യമാകും. ഈ സേവനങ്ങൾ ഉപയോഗിക്കാൻ അതാത് DBU കളിൽ ചെന്ന് സ്വന്തമായോ ഒരാളുടെ സഹായത്തോടെ ഡിജിറ്റൽ പേമെന്റ്കൾ സുഗമമായ രീതിയിൽ നടപ്പാക്കാൻ സാധിക്കും.

ഒരു സെൽഫ് സർവീസ് സോൺ, ഒരു ഡിജിറ്റൽ അസിസ്റ്റൻസ് സോൺ. ഉപഭോക്താക്കൾക്ക് എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം), മൾട്ടി ഫങ്ഷണൽ കിയോസ്‌ക് (എംഎഫ്‌കെ) എന്നിവ ആക്‌സസ് ചെയ്യാൻ കഴിയും. അവർക്ക് പാസ്ബുക്ക് പ്രിന്റ് ചെയ്യാനും ചെക്കുകൾ നിക്ഷേപിക്കാനും സെൽഫ് സർവീസ് സോണിൽ ഇന്റർനെറ്റ് ബാങ്കിംഗ് ചെയ്യാനും കഴിയും. ഡിജിറ്റൽ അസിസ്റ്റൻസ് സോണിൽ, വിവിധ തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ ഉപഭോക്താക്കളെ സഹായിക്കും.

കേരളത്തിലുള്ള ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ഏതൊക്കെ...?

കേരളത്തിൽ ആകെ 3 ഡിജിറ്റൽ ബാങ്കിൽ യൂണിറ്റുകൾ ആണുള്ളത്. ആദ്യം ഉദ്ഘാടനം ചെയ്തത് തൃശ്ശൂർ ചാലക്കുടി ആനമല ജംഗ്ഷനിൽ ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയാണ്. എറണാകുളം കളമശ്ശേരി കാനറ ബാങ്കിലും പാലക്കാട് കുന്നത്തൂർ മേട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ഈ സേവനങ്ങൾ ലഭ്യമാണ്.